ബീജിങ്: റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചക്ക് പ്രാധാന്യമേറെയെന്ന് ചൈന. പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ധാരണ കൂടിക്കാഴ്ചയിലുണ്ടായതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ദീർഘകാല ലക്ഷ്യമിട്ട് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കും. ആശയവിനിമയവും സഹകരണവും വർധിപ്പിക്കാനും തയാറാണ്. പരസ്പര വിശ്വാസം കൂട്ടാനും ഭിന്നതകൾ ശരിയായി കൈകാര്യം ചെയ്യാനും ഒരുക്കമാണ്. ഉഭയകക്ഷി ബന്ധം എത്രയും വേഗം സുസ്ഥിരമായ മുന്നേറ്റത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനും ചൈന പ്രതിജ്ഞാബദ്ധമാണെന്ന് ലിൻ പറഞ്ഞു. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ സമാധാനം സ്ഥാപിക്കാനുള്ള ധാരണക്ക് മോദിയും ഷി ജിൻപിങ്ങും കൂടിക്കാഴ്ചക്കിടെ അംഗീകാരം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.