മോസ്കോ: റഷ്യയെ ലക്ഷ്യമിട്ട് യുക്രെയ്നിന്റെ ഡ്രോണാക്രമണം. മോസ്കോയിലെ ഓഫീസ് കെട്ടിടത്തിന് നേരെയാണ് ഡോണാക്രമണമുണ്ടായത്. 50നില കെട്ടിടത്തിന്റെ അഞ്ച്, ആറ് നിലകളിലാണ് ഡ്രോൺ പതിച്ചതെന്ന് റഷ്യൻ വാർത്ത ഏജൻസിയായ ടാസ് അറിയിച്ചു. അപകടത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല.
എയർക്രാഫ്റ്റ് രൂപത്തിലുള്ള രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണം പരാജയപ്പെടുത്തിയെന്നും റഷ്യ അറിയിച്ചിട്ടുണ്ട്. മോസ്കോയിലെ വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായതിന് തുടർന്ന് വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. പ്രാദേശിക സമയം എട്ട് മണി വരെ മോസ്കോയിലെ വുകുമനോവ് വിമാനത്താവളത്തിൽ നിയന്ത്രണം തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
നേരത്തെ യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന റഷ്യൻ നഗരങ്ങളിലും ഡ്രോണാക്രമണമുണ്ടായിരുന്നു. ക്രംലിനിലും ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെ ആക്രമണങ്ങളിൽ യുക്രെയ്നെ വ്യാപകമായി വിമർശിച്ച് റഷ്യ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.