ന്യൂഡൽഹി: കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിനെ മൗത്ത്വാഷ് 30 സെക്കൻറിനുള്ളിൽ കൊല്ലുമെന്ന് പഠനം. യു.കെയിലെ കാർഡിഫ് സർവകലാശാലയിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടിത്തം. അതേസമയം പഠനത്തെ മറ്റു ശാസ്ത്രജ്ഞർ അവലോകനം ചെയ്ത് അംഗീകരിച്ചിട്ടില്ല.
മൗത്ത് വാഷിലെ സെറ്റിപിരിഡിനിയം ക്ലോറൈഡ് കൊറോണ വൈറസിെന നശിപ്പിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കോവിഡ് 19െൻറ ചികിത്സക്കായി മൗത്ത് വാഷ് ഉപയോഗിക്കാനാകുമോ എന്ന് തെളിയിച്ചിട്ടില്ല.
സെറ്റിൽപിരിഡിനിയം ക്ലോറൈഡ്, എത്തനോൾ/എഥൈൽ അർജിനേറ്റ് എന്നിവ ഉപയോഗിച്ച് കൈകഴുകുേമ്പാൾ 30 സെക്കൻഡിനുള്ളിൽ കൊറോണ വൈറസ് പോകുമെന്ന് പുതിയ പഠന റിപ്പോർട്ടിൽ ശാസ്ത്രജ്ഞർ കുറിച്ചു.
കോവിഡ് രോഗികളിലെ വായിൽനിന്നുള്ള സ്രവത്തിൽ കൊറോണ വൈറസിെൻറ അളവ് മൗത്ത് വാഷ് ഉപയോഗത്തിലൂടെ കുറക്കാൻ സാധിക്കുമോ എന്ന പഠനത്തിലാണ് ഗവേഷകർ ഇപ്പോൾ. അടുത്തവർഷത്തോടെ ഇതിെൻറ പരീക്ഷണ റിപ്പോർട്ട് പുറത്തുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.