മതനിന്ദ ആരോപിച്ച് പാകിസ്താനിൽ ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണം

ഫൈസലാബാദ്: പാകിസ്താനിൽ ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണം. ജരൻവാല ജില്ലയിലാണ് ആരാധനാലയങ്ങൾക്ക് നേരെ ജനകൂട്ടം ആക്രമണം അഴിച്ചുവിട്ടത്. മതനിന്ദ ആരോപിച്ചാണ് പള്ളികൾക്ക് നേരെ ആക്രമണവും വീടുകൾ കൊള്ളയടിക്കുകയും ചെയ്തതെന്ന് പാക് പത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു.

ഇസ നഗ്രിയിൽ സ്ഥിതി ചെയ്യുന്ന സാൽവേഷൻ ആർമി ചർച്ച്, യുനൈറ്റഡ് പ്രസ്ബിറ്റേറിയൻ ചർച്ച്, അലൈഡ് ഫൗണ്ടേഷൻ ചർച്ച്, ഷെഷ്റൂൻവാല ചർച്ച് എന്നിവയാണ് തകർക്കപ്പെട്ട പള്ളികൾ. ഒരു വലുതും മൂന്ന് ചെറുതും അടക്കം അഞ്ച് പള്ളികൾക്കും നേരെ ആക്രമണം നടന്നതെന്നും പള്ളികൾ ഭാഗികമായി തകർത്തതായും പ്രവിശ്യ പൊലീസ് മേധാവി അറിയിച്ചു.

അക്രമസംഭവങ്ങൾ നടന്ന പ്രദേശത്ത് നിന്ന് ക്രിസ്ത്യൻ വിഭാഗക്കാരെ മാറ്റിതാമസിപ്പിച്ചതായി പഞ്ചാബ് പൊലീസ് മേധാവി ഉസ്മാൻ വ്യക്തമാക്കി.

നീതിക്കായി യാചിക്കുകയാണ്. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ നിയമപരമായ നടപടി സ്വീകരിക്കണം. എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കണം. സ്വാതന്ത്ര്യവും ആഘോഷിച്ച രാജ്യത്ത് ജീവനും സ്വത്തും വിലപ്പെട്ടതാണെന്നും ബിഷപ്പ് ആസാദ് മാർഷൽ ട്വീറ്റ് ചെയ്തു.

ആക്രമണം നടന്നപ്പോൾ പൊലീസ് കാഴ്ചക്കാരായി നിന്നുവെന്ന് ക്രിസ്ത്യൻ നേതാക്കൾ ആരോപിച്ചു. 

Tags:    
News Summary - Multiple churches vandalised in Faisalabad over blasphemy allegations in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.