വാഷിങ്ടൺ: യു.എസിലെ മെംഫിസിൽ വെടിവെപ്പിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ ലൈവായി സ്ട്രീം ചെയ്ത 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസെകീൽ കെല്ലി എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഇയാൾ ആഫ്രിക്കൻ വംശജനാണ്.
കെല്ലിക്കെതിരെ പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ ഓടിച്ച വാഹനങ്ങളുടെ വിവരങ്ങളും പൊലീസ് പങ്കുവെച്ചിരുന്നു. ബുധനാഴ്ച വൈകീട്ടാണ് വെടിവെപ്പുണ്ടായത്. തുടർന്ന് മെംഫിസിലെ ആളുകളോട് ജാഗ്രത പാലിക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.
''ഒന്നിലധികം വെടിവയ്പ്പുകൾക്ക് ഉത്തരവാദിയായ കറുത്ത വർഗക്കാരനെ നിരീക്ഷിക്കുക. അയാൾ തന്റെ പ്രവൃത്തികൾ ഫേസ്ബുക്കിൽ രേഖപ്പെടുത്തിയതായും ഞങ്ങൾക്ക് റിപ്പോർട്ട് ലഭിച്ചു. അയാൾ ഇപ്പോൾ എവിടെയാണെന്ന വിവരവും ലഭ്യമല്ല. ആക്രമിയെ അറസ്റ്റ് ചെയ്യാത്തതിനാൽ ആളുകൾ വീടിനുള്ളിൽ തന്നെ തുടരണം.''-എന്നായിരുന്നു പോലീസ് സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.