മോസ്കോ: ബ്രിക്സ് രാജ്യങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ. ശനിയാഴ്ചയാണ് പുടിൻ ഇക്കാര്യം അറിയിച്ചത്. വിഡിയോ കോൺഫറൻസിലൂടെ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പുടിൻ അറിയിച്ചു. റഷ്യക്ക് വേണ്ടി വിദേശകാര്യമന്ത്രി സെർജി ലാവ്റോവാണ് അടുത്ത മാസം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുക.
സമ്മേളനവേദിയായ ദക്ഷിണാഫ്രിക്കയിലെത്തുന്നതിനേക്കാൾ തന്റെ സാന്നിധ്യം റഷ്യയിൽ ആവശ്യമുണ്ടെന്ന് പുടിൻ പറഞ്ഞു. പരസ്പരമുള്ള ഉടമ്പടി പ്രകാരം വ്ലാഡമിർ പുടിൻ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാംഫോസയുടെ വക്താവ് വിൻസെന്റ് മാഗ്വേനിയ പറഞ്ഞു.
ആഗസ്റ്റ് 22 മുതൽ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലാണ് ബ്രിക്സ് സമ്മേളനം നടക്കുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതി വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിൽ കൂടിയായിരുന്നു പുടിന് സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചത്. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിലായിരുന്നു വാറണ്ട്. റഷ്യ വിട്ട് പുടിൻ ദക്ഷിണാഫ്രിക്കയിലെത്തുമ്പോൾ വാറണ്ട് പ്രകാരം അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് സൗത്ത് ആഫ്രിക്കയിലെ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.