യാംഗോൻ: മ്യാന്മറിലെ പട്ടാള അട്ടിമറിക്കെതിരെ പ്രക്ഷോഭം നടത്തിയവർക്കു നേരെ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി. അമ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
മണ്ടലായ് നഗരത്തിൽ നടന്ന വെടിവെപ്പിൽ രണ്ടു പേരും മോണിവയിൽ നടന്ന പ്രക്ഷോഭത്തിൽ നാലു പേരും കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭത്തിൽ അണിനിരന്ന 19കാരി പെൺകുട്ടിയും 14 വയസുകാരൻ ആൺകുട്ടിയും കൊല്ലപ്പെട്ടവരിൽപെടും. തലക്കും നെഞ്ചിനും വെടിയേറ്റാണ് എല്ലാവരും മരിച്ചത്. ഞായറാഴ്ച നടന്ന വെടിവെപ്പിൽ മാത്രം 18 പേർ കൊല്ലപ്പെട്ടിരുന്നു.
ഫെബ്രുവരി ഒന്നിന് നാഷനൽ ലീഗ് ഫോർ ഡെമോക്രസി നേതാവ് ഒാങ് സാങ് സൂചിയെ തടവിലാക്കിയത് പിന്നാലെയാണ് മ്യാന്മറിൽ വീണ്ടും സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായത്. അധികാരം പിടിച്ചെടുത്ത പട്ടാളം സൈനിക മേധാവി സീനിയർ ജനറൽ മിൻ ആങ് ലെയിങ്ങിന് അധികാരം കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.