അണുബോംബാക്രമണം: 78ാം വാർഷികം ആചരിച്ച് നാഗസാക്കി

ടോക്യോ: രണ്ടാം ലോക യുദ്ധത്തിൽ അമേരിക്ക വർഷിച്ച അണുബോംബ് വിതച്ച കൊടുംദുരിതങ്ങളുടെ നടുക്കുന്ന ഓർമകൾ പുതുക്കി ജപ്പാനിലെ നാഗസാക്കി നഗരം. 78 വർഷം മുമ്പാണ് ലോകയുദ്ധത്തിന് അവസാനം കുറിച്ച് 1945ൽ അമേരിക്കൻ ബോംബറുകൾ ജപ്പാനിലെ രണ്ടു നഗരങ്ങളിൽ അണുബോംബ് വർഷിച്ചത്.

ആഗസ്റ്റ് ആറിന് ഹിരോഷിമയിലും മൂന്നു ദിവസം കഴിഞ്ഞ് നാഗസാക്കിയിലും. ഹിരോഷിമയിൽ 1,40,000 പേരും നാഗസാക്കിയിൽ 70,000 പേരുമാണ് കൊല്ലപ്പെട്ടത്. ആഗസ്റ്റ് 15ന് ജപ്പാൻ കീഴടങ്ങി. അന്ന് ബോംബ് നഗരത്തിനുമേൽ പതിച്ച രാവിലെ 11.02ന് മൗനമാചരിച്ചായിരുന്നു വാർഷികാചരണം. ശരാശരി പ്രായം 85ലെത്തിയ 1,13,649 പേർ ഇപ്പോഴും രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട് ആതുര പരിചരണം ലഭിക്കുന്നവരായുണ്ട്.

Tags:    
News Summary - Nagasaki marks 78th anniversary of atomic bombing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.