യു.എൻ രക്ഷാസമിതി ഉടൻ ചേരണമെന്ന് ഇറാൻ; ഇസ്രായേൽ ആക്രമണം മൂലം 10 ലക്ഷം പേർ പലായനം ചെയ്തുവെന്ന് ലബനാൻ

വാഷിങ്ടൺ: യു.എൻ രക്ഷാസമിതി ഉടൻ ചേരണമെന്ന ആവശ്യവുമായി ഇറാൻ. യു.എൻ അംബാസിഡർ ആമിർ സായി ഇർവാനിയാണ് ഇതുസംബന്ധിച്ച് കത്ത് നൽകിയത്. ഹസൻ നസറല്ലയുടെ കൊലപാതകത്തെ തുടർന്നാണ് ഇറാന്റെ കത്ത്.

15 അംഗ യു.എൻ സെക്യൂരിറ്റി കൗൺസിൽ ഉടൻ യോഗം ചേരണമെന്നും ഹസൻ നസറല്ലയുടെ കൊലപാതകത്തെ അപലപിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഭീരത്വ നടപടിയാണ് ഇസ്രായേലിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇറാന്റെ നയതന്ത്രകാര്യാലയങ്ങൾക്കെതിരെ ആക്രമണം ഉണ്ടായാൽ തിരിച്ചടിയുണ്ടാവുമെന്നും ഇറാൻ അംബാസിഡർ വ്യക്തമാക്കി.

അതേസമയം, ഇസ്രായേലിന്റെ ആക്രമണങ്ങൾ മൂലം 10 ലക്ഷം പേർക്ക് പലായനം ചെയ്യേണ്ടി വന്നുവെന്ന് ലബനാൻ മന്ത്രി നാസർ യാസിൻ പറഞ്ഞു. വെള്ളിയാഴ്ച മുതൽ നിരവധി​ പേർക്കാണ് കുടിയൊഴിഞ്ഞ് പോകേണ്ടി വന്ന്. ദഹിയ അടക്കമുള്ള പ്രദേശത്ത് നിന്നാണ് ആളുകൾ കൂടുതലയായി ഒഴിഞ്ഞുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ല കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ലബനാനിലെ കനത്ത ആക്രമണം സയണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ സ്വഭാവം വെളിപ്പെടുത്തിയിരിക്കുകയാണെന്ന് ‘എക്സി’ൽ പങ്കുവെച്ച പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു. ഗസ്സയിലെ ഇസ്രായേൽ ആക്രമണം ക്രിമിനൽ കുറ്റമാണെന്ന് പറഞ്ഞ ഖാംനഈ, ഈ ഘട്ടത്തിൽ ലബനാനും ഹിസ്ബുല്ലക്കുമൊപ്പം നിൽക്കാൻ ലോക മുസ്‍ലിംകളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

Tags:    
News Summary - iran Request UN Meetung

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.