കാൻബറ: ശാസ്ത്ര ഗവേഷണങ്ങൾക്കായി ആസ്‌ട്രേലിയയിൽനിന്ന് മൂന്ന് റോക്കറ്റുകൾ വിക്ഷേപിക്കുമെന്ന് ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഇക്വറ്റോറിയൽ ലോഞ്ച് ആസ്‌ട്രേലിയയുടെ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാകും വിക്ഷേപണം. അമേരിക്കക്ക് പുറത്തുള്ള വാണിജ്യകേന്ദ്രത്തിൽനിന്ന് നാസ ആദ്യമായാണ് റോക്കറ്റുകൾ ബഹിരാകാശത്തേക്കയക്കുന്നത്.
ആസ്ട്രേലിയയിൽനിന്ന് നാസയുടെ റോക്കറ്റുകൾ വിക്ഷേപിക്കാൻ സർക്കാർ അനുമതി നൽകിയതായി പ്രധാനമന്ത്രി ആന്റണി അൽബനീസ് അറിയിച്ചു. ഏകദേശം 75 നാസ ഉദ്യോഗസ്ഥർ പദ്ധതിയുടെ ഭാഗമായി ആസ്ട്രേലിയയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണ അർധഗോളത്തിൽനിന്ന് മാത്രം കാണാൻ കഴിയുന്ന ഹീലിയോഫിസിക്സ്, ആസ്ട്രോഫിസിക്സ്, പ്ലാനറ്ററി സയൻസ് എന്നിവയെകുറിച്ചുള്ള പഠനങ്ങൾക്കാണ് റോക്കറ്റുകൾ വിക്ഷേപിക്കുന്നത്. ആദ്യ റോക്കറ്റ് ജൂൺ 26നും മറ്റുള്ളവ ജൂലൈ നാലിനും 12നും വിക്ഷേപിക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.