ലുബ്ലിയാന: യൂറോപ്യൻ രാജ്യമായ സ്ലൊവീനിയയിൽ ആദ്യമായി വനിത പ്രസിഡന്റ് ചുമതലയേൽക്കും. മധ്യ, ഇടത് കാഴ്ചപ്പാടുള്ള നടാഷ പിക് മുസ്കറിനാണ് രാജ്യത്തെ നയിക്കാൻ അവസരമൊരുങ്ങിയത്. അഭിഭാഷകയും മാധ്യമപ്രവർത്തകയുമായിരുന്ന അവർ മുൻ വിദേശകാര്യ മന്ത്രി അൻസെ ലോഗറിനെയാണ് പരാജയപ്പെടുത്തിയത്.
പിർക് മുസ്കറിന് 54 ശതമാനം വോട്ട് ലഭിച്ചു. യൂറോപ്യൻ യൂനിയനിലും ജനാധിപത്യമൂല്യങ്ങളിലും വിശ്വസിക്കുന്ന ഒരു പ്രസിഡന്റിനെയാണ് നിങ്ങൾ തെരഞ്ഞെടുത്തതെന്ന് അവർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പ്രതികരിച്ചു.
1991ലാണ് യൂഗോസ്ലാവ്യയിൽനിന്ന് വേർപെട്ട് സ്ലൊവീനിയ സ്വതന്ത്ര രാജ്യമാകുന്നത്. രണ്ടാഴ്ച മുമ്പ് നടത്തിയ തെരഞ്ഞെടുപ്പിൽ ആർക്കും 50 ശതമാനം വോട്ട് നേടാൻ കഴിയാതിരുന്നതിനാലാണ് കൂടുതൽ വോട്ട് നേടിയ രണ്ടു പേരെ ഉൾപ്പെടുത്തി രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.