ലണ്ടൻ: നാഷണൽ ജോഗ്രഫി മാഗസിനിൽ വീണ്ടും വീണ്ടും പിരിച്ചുവിടൽ. അവസാനത്തെ സ്റ്റാഫ് റൈറ്ററിനേയും മാസിക പിരിച്ചു വിട്ടു. 19 എഡിറ്റോറിയൽ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. നിരവധി ജീവനക്കാർ ട്വിറ്ററിൽ വാർത്ത സ്ഥിരീകരിച്ചു. സെപ്റ്റംബറിൽ ആറ് പ്രമുഖ എഡിറ്റർമാരെ നീക്കം ചെയ്തതുൾപ്പെടെ 2015 മുതൽ നിരവധി മാറ്റങ്ങൾ എഡിറ്റോറിയൽ വിഭാഗത്തിൽ ഉണ്ടായിട്ടുണ്ടെന്നും നാഷണൽ ജിയോഗ്രാഫിക് മാഗസിൻ അധികൃതർ കൂട്ടിച്ചേർത്തു.
നാഷണൽ ജിയോഗ്രാഫിക് മാസികയുടെ ആദ്യ ലക്കം 1888 ലാണ് പ്രസിദ്ധീകരിച്ചത്. 1980-കളുടെ അവസാനത്തിൽ മാസികക്ക് അമേരിക്കയിൽ 12 ദശലക്ഷം വരിക്കാരുണ്ടായിരുന്നു. പിരിച്ചുവിടലിന്‍റെ രണ്ടാം ഘട്ടമാണിത്. ഇത് നിരവധി ഫോട്ടോഗ്രാഫർമാരുമായുള്ള മാസികയുടെ കരാറുകളെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാലും മാഗസീനിന്റെ ശേഷിക്കുന്ന എഡിറ്റർമാരുടെ സഹായത്തോടെ പുതിയ ലക്കങ്ങൾ പുറത്തിറക്കാൻ സ്വതന്ത്ര എഴുത്തുകാരെ നിയമിക്കുമെന്നും അധികൃതർ അറിയിച്ചു. എഡിറ്റോറിയൽ ജോലികൾ ഫ്രീലാൻസ് എഴുത്തുകാരും അവശേഷിക്കുന്ന കുറച്ച് എഡിറ്റർമാരും ചെയ്യുമെന്നും നാഷണൽ ജിയോഗ്രാഫിക് പറഞ്ഞു.
പ്രസിദ്ധീകരണത്തിന്റെ മാതൃ കമ്പനിയായ ഡിസ്നി ഏർപ്പെടുത്തിയ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി മഞ്ഞ ബോർഡറുള്ള മാഗസിൻ അടുത്ത വർഷം മുതൽ യു.എസിലെ ന്യൂസ്‌സ്റ്റാൻഡുകളിൽ ലഭ്യമാകില്ലെന്നും അധികൃതർ അറിയിച്ചു.
സമീപ മാസങ്ങളിൽ മാധ്യമ വ്യവസായത്തെ പിടിച്ചുകുലുക്കിയ വലിയ പിരിച്ചുവിടലുകൾക്കിടയിലാണ് ഈ വാർത്ത വരുന്നത്. നവംബർ അവസാനത്തോടെ സി.എൻ.എൻ വിവിധ മേഖലകളിൽ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 2022 ഡിസംബറിൽ ബസ്ഫീഡിന്‍റെ സി.ഇ.ഒ ആയ ജോനാ പ്രീതി ഡിജിറ്റൽ മീഡിയ കമ്പനിയുടെ 12% ജീവനക്കാരെ ഏകദേശം 200 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് കമ്പനിയുടെ ഓഹരി ഓഹരികൾക്ക് കാര്യമായ ഇടിവ് സംഭവിച്ചിരുന്നു. ഓൺലൈൻ, ബ്രോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിപ്പിക്കുന്ന വൈസ് മീഡിയ, ഒരു ഡസനോളം ജീവനക്കാരെ പിരിച്ചുവിട്ടതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.