ഓസ്ലോ: റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ നാറ്റോ സൈനിക സഖ്യത്തിന്റെ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗിന്റെ കാലാവധി 2023 സെപ്റ്റംബർ 30 വരെ നീട്ടി.
നാറ്റോ സഖ്യരാജ്യങ്ങളുടേതാണ് തീരുമാനമെന്ന് സ്റ്റോൾട്ടൻബർഗ് അറിയിച്ചു. 2014ൽ 13ാം സെക്രട്ടറി ജനറലായ 63കാരനായ അദ്ദേഹത്തിന്റെ കാലാവധി സെപ്റ്റംബർ വരെയായിരുന്നു. ഡിസംബറിൽ നോർവേ സെൻട്രൽ ബാങ്കിന്റെ ഗവർണറായി സ്ഥാനമേറ്റെടുക്കാനിരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.