ബ്രസൽസ്: ആണവായുധ വ്യാപനം തടയുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ ചൈനയും പങ്കാളിത്തം വഹിക്കണമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾറ്റൻബർഗ് ആവശ്യപ്പെട്ടു.
ആണവായുധശേഷിയുള്ള മിസൈലുകൾ ചൈന വികസിപ്പിക്കുകയാണെന്ന ആശങ്കകൾക്കിടെയാണ് നാറ്റോ സെക്രട്ടറി ജനറലിെൻറ അഭിപ്രായ പ്രകടനം.
റഷ്യക്കു പുറമെ കൂടുതൽ രാജ്യങ്ങൾ ഭാവിയിൽ മിസൈൽ നിയന്ത്രണ ചർച്ചകളിൽ പങ്കാളിയാകണം. നാറ്റോയുടെ ആയുധ നിയന്ത്രണം സംബന്ധിച്ച വാർഷികസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്റ്റോൾറ്റൻബർഗ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.