ഇന്തോനേഷ്യയിൽ ഭൂചലനം; 64 മരണം

ജകാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ തിങ്കളാഴ്ചയുണ്ടായ ഭൂചലനത്തിൽ 64 മരണം. 700ലേറെ പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നു. പടിഞ്ഞാറൻ ജാവയിലെ സിയാൻജുർ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 5.6 രേഖപ്പെടുത്തിയ ചലനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. സിയാൻജുറിൽ നിരവധി ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഇവിടെ ബോർഡിങ് സ്കൂളും ആശുപത്രിയും തകർന്ന കെട്ടിടങ്ങളിൽപെടും. മരണത്തിന്റെയും നാശനഷ്ടത്തിന്റെയും കണക്കെടുപ്പ് പൂർത്തിയായിട്ടില്ല. ഗ്രേറ്റർ ജകാർത്ത മേഖലയിൽ നല്ല കുലുക്കം അനുഭവപ്പെട്ടു. വലിയ കെട്ടിടങ്ങൾ ഉലഞ്ഞു. ചില കെട്ടിടങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ഭൂചലനം ഇന്തോനേഷ്യയിലെ പലയിടങ്ങളിലും പതിവാണെങ്കിലും ജകാർത്തയിൽ അപൂർവമാണ്.

ഫെബ്രുവരിയിൽ സുമാത്രയിലുണ്ടായ ഭൂചലനത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. 2011 ജനുവരിയിൽ പടിഞ്ഞാറൻ സുലവേസി പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ നൂറിലധികം പേരും കൊല്ലപ്പെട്ടു. 2004ലുണ്ടായ സൂനാമിയിൽ ഡസനോളം രാജ്യങ്ങളിലായി 2,30,000 പേരാണ് കൊല്ലപ്പെട്ടത്. ഇതിലേറെയും ഇന്തോനേഷ്യയിൽനിന്നുള്ളവരായിരുന്നു.

Tags:    
News Summary - Nearly 20 Dead As Earthquake Hits Indonesia, 300 Injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.