ചെങ്ങന്നൂർ: ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമട കായലിൽ നെഹ്റു ട്രോഫി വള്ളംകളി നടക്കേണ്ടതാണ്. പക്ഷേ, കോവിഡ് മഹാമാരിയിൽ ഇക്കുറിയും വള്ളംകളി നടക്കില്ല. എന്നാൽ, അങ്ങ് ദൂരെ കാനഡയിൽ 'നെഹ്റു ട്രോഫി വള്ളം കളി' ഈ മാസം 21 ന് ഓളപ്പരപ്പിനെ ഉന്മാദത്തിലാക്കും.
നെഹ്റു ട്രോഫി മാതൃകയിലാണ് കാനഡയിൽ കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളി മത്സരം നടത്തുക. ഇതിെൻറ പതാക ഉയർത്തൽ വ്യവസായി ഡോ.എം.എ. യൂസുഫലി നിർവഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വെർച്വൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കനേഡിയൻ മലയാളികൾക്കായി രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ഒേൻറരിയോയിലെ പ്രഫസേഴ്സ് േലക്കിലാണ് മത്സരം. ബ്രാംപ്റ്റൺ മലയാളി സമാജത്തിെൻറ നേതൃത്വത്തിൽ ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുചെറിയ പതിപ്പായാണ് ബ്രാംപ്റ്റണിലെ ബോട്ട് റേസ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.