വാഷിങ്ടൺ: കോവിഡ് പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി ഒറിഗോൺ ഹെൽത്ത് & സയൻസ് യൂനിവേഴ്സിറ്റി പഠനറിപ്പോർട്ട്. സയൻസ് ഇമ്മ്യൂണോളജി ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
പൂർണ്ണ വാക്സിനേഷന് ശേഷമുള്ള രോഗബാധയും, വാക്സിനേഷന് മുൻപുള്ള സ്വാഭാവിക രോഗബാധയും തുല്യമായ അളവിൽ മെച്ചപ്പെട്ട പ്രതിരോധശേഷി നൽകുന്നു എന്ന് പുതിയ പഠന റിപ്പോർട്ടിൽ പറയുന്നു. രോഗബാധിതനായതിന് ശേഷം വാക്സിൻ എടുക്കുന്നതിലും, വാക്സിൻ എടുത്തതിന് ശേഷം രോഗം ബാധിക്കുന്നതും തമ്മിൽ ഒരു വ്യത്യാസവും ഇല്ലെന്ന് ഒ.എച്ച്.എസ്.യു സ്‌കൂൾ ഓഫ് മെഡിസിനിലെ മോളിക്യുലാർ മൈക്രോബയോളജി ആൻഡ് ഇമ്മ്യൂണോളജി അസിസ്റ്റന്റ് പ്രൊഫസറും, എഴുത്തുകാരനുമായ ഫിക്കാഡു തഫെസ് പറഞ്ഞു.
ഒമിക്രോൺ വകഭേദത്തിെൻറ ആവിർഭാവത്തിന് മുമ്പാണ് പഠനം നടത്തിയതെന്നും, എന്നാൽ ഒമിക്രോണിലും രോഗ പ്രതിരോധശേഷി സമാനമായിരിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. ഫൈസർ വാക്സിൻ എടുത്ത ഒ.എച്ച്.എസ്.യുവിലെ ജീവനക്കാരിൽ 104 പേരെ തെരഞ്ഞെടുത്താണ് പഠനം നടത്തിയത്. ഇവരിൽ അണുബാധ ഇല്ലാതെ വാക്സിൻ എടുത്ത 42 പേരെയും, അണുബാധയ്ക്ക് ശേഷം വാക്സിൻ എടുത്ത 31 പേരെയും, വാക്സിനേഷൻ പൂർത്തിയാക്കിയതിന് ശേഷം രോഗ ബാധിതരായ 31 പേർ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തരം തിരിച്ചാണ് പഠനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.