വെലിങ്ടൺ: ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയാത്തവിധം അതിമാരക ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ദയാവധം അനുവദിക്കുന്ന നിയമം പാസാക്കാൻ ന്യൂസിലൻഡ്.
ഇതിനായി നടത്തിയ ജനഹിതപരിശോധനയുടെ പ്രാഥമിക ഘട്ടത്തിൽതന്നെ 65 ശതമാനത്തിലേറെ പേർ അനുകൂലിച്ചു. 'സഹാനുഭൂതിയുടെയും ദയാവായ്പിെൻറയും വിജയമാണിതെ'ന്ന് ദയാവധ നിയമത്തിനുവേണ്ടി വാദിക്കുന്നവർ അവകാശപ്പെട്ടു.
മാരകരോഗങ്ങൾക്ക് അടിമപ്പെട്ടവർക്ക്, വിദഗ്ധരുടെ സഹായത്തോടെ ജീവിതം അവസാനിപ്പിക്കാൻ ഇനി കഴിയും. ഇതിന് രണ്ടു ഡോക്ടർമാർ സാക്ഷ്യപ്പെടുത്തണം. മതിയായ നിയമസംരക്ഷണം ഏർപ്പെടുത്തിയില്ലെങ്കിൽ ദുരുപയോഗസാധ്യത കൂടുതലാണെന്ന്, നിയമത്തെ എതിർക്കുന്നവർ വാദിക്കുന്നു.
നിലവിൽ കാനഡ, നെതർലൻഡ്സ് തുടങ്ങി ഏതാനും രാജ്യങ്ങളിൽ ദയാവധം നിയമവിധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.