വെല്ലിങ്ടൺ: ഒരുമാസമായി കോവിഡ് റിപ്പോർട്ട് ചെയ്യാതിരുന്ന ന്യൂസിലാൻഡിൽ പുതുതായി രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. യു.കെയിൽ നിന്ന് മടങ്ങിയെത്തിയ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
24 ദിവസത്തോളം പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്യാതിരുന്ന സാഹചര്യത്തിൽ രാജ്യം കോവിഡ് മുക്തമായി പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച രാജ്യത്തെ എല്ലാ സാമൂഹിക സാമ്പത്തിക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരുന്നു. അതിർത്തികൾ മാത്രമാണ് അടച്ചിട്ടിരുന്നത്.
വിദേശത്തുനിന്ന് കൂടുതൽ പേർ രാജ്യത്തേക്ക് മടങ്ങുന്ന സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം ഇനിയും ഉയർന്നേക്കാെമന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ മുന്നറിയിപ്പ് നൽകിയിരുന്നു. വിദേശത്തുനിന്ന് ആരെത്തിയാലും 14 ദിവസം ക്വാറൻറീനിൽ കഴിയണമെന്നാണ് നിർദേശം.
അമ്പത് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ചെറുരാജ്യമായ ന്യൂസിലൻഡില്‍ ഇതുവരെ 1,156 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഇന്നുവരെ 21 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇവിടെ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത് ഫെബ്രുവരിയിലായിരുന്നു. എന്നാല്‍, കോവിഡ് വ്യാപനം ഫലപ്രദമായി തടയാന്‍ ന്യൂസിലൻഡിന് കഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.