വെല്ലിങ്ടൺ: രാജ്യത്തേക്ക് വരുന്ന മുഴുവൻ രാജ്യാന്തര കപ്പൽ ജോലിക്കാർക്കും നിർബന്ധിത കോവിഡ് പരിശോധന നടപ്പാക്കാൻ ഒരുങ്ങി ന്യൂസിലൻഡ് സർക്കാർ. പുതിയ തീരുമാനം അടുത്തയാഴ്ച പ്രാബല്യത്തിൽ വരുമെന്ന് ന്യൂസിലൻഡ് ആരോഗ്യ മന്ത്രി ക്രിസ് ഹിപ്കിൻസ് മാധ്യമങ്ങളെ അറിയിച്ചു.
നാവികരെയും കപ്പൽ ജീവനക്കാരെയും പരിശോധനക്ക് വിധേയമാക്കും. കോവിഡ് പരിശോധന പൂർത്തിയായവർ 24 മണിക്കൂർ ഐസോലേഷനിൽ കഴിയണം. അതുപോലെ രാജ്യത്ത് നിന്ന് പുറപ്പെടുന്ന കപ്പൽ ജീവനക്കാരെയും കോവിഡ് പരിശോധന നടത്തും.
കടൽ മേഖലയിലും കോവിഡ് സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. കോവിഡ് മഹാമാരി വ്യാപിക്കുന്നത് തടയുകയാണ് പ്രധാന ദൗത്യം. ഇതിലൂടെ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ വെല്ലുവിളിയിൽ നിന്ന് പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്നും ക്രിസ് ഹിപ്കിൻസ് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.