വെല്ലിങ്ടൺ: കോവിഡിൽ വലയുന്ന ഇന്ത്യയിൽ നിന്ന് പുറത്ത് വരുന്ന ചിത്രങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ. ഇന്ത്യയുമായി താരതമ്യം ചെയ്യുേമ്പാൾ ഞങ്ങൾ ചെറിയ രാജ്യമാണ്. പക്ഷേ അത് ഇന്ത്യയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും പിന്തുണ നൽകുന്നതിനും തടസമല്ല. അതിനാൽ ഒരു മില്യൺ ന്യൂസിലാൻഡ് ഡോളറിെൻറ സഹായം ഇന്ത്യക്ക് നൽകുകയാണെന്ന് ജസീന്ത ആർഡേൻ പ്രഖ്യാപിച്ചു.
ഇന്ത്യ റെഡ് ക്രോസ് സൊസൈറ്റിക്കാകും തുക കൈമാറുക. ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ കോൺസെട്രേറ്ററുകൾ മറ്റ് അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ സംഘടന ഈ തുക വിനിയോഗിക്കും. ഇതിനൊപ്പം ആംബുലൻസ് ഉൾപ്പടെയുള്ള സൗകര്യങ്ങളും റെഡ്ക്രോസിെൻറ സഹായത്തോടെ ഇന്ത്യക്ക് നൽകും.
ഇന്ത്യയിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇനിയും ഇന്ത്യക്ക് എതെങ്കിലും രീതിയിൽ പിന്തുണ ആവശ്യമുണ്ടെങ്കിൽ അത് നൽകുമെന്നും ജസീന്ത പറഞ്ഞു. നേരത്തെ യു.എസ്, ജർമ്മനി, റഷ്യ, ഫ്രാൻസ്, സൗദിഅറേബ്യ, യു.എ.ഇ തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്ത്യക്ക് സഹായവുമായി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.