വെല്ലിങ്ടൻ: ഹാഥറസ് പെൺകുട്ടിയുടെ നീതിക്കായി ന്യുസിലൻഡിലും പ്രതിഷേധം. ഇന്ത്യൻ അസോസിയേഷൻ ഒാഫ് മൈനോരിറ്റീസ്, ന്യൂസിലാൻഡേഴ്സ് യുനൈറ്റഡ് ടു സേവ് ഇന്ത്യൻ കോൺസ്റ്റിട്യുഷൻ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. വെല്ലിങ്ടണിലെ ഇന്ത്യൻ എമ്പസിക്കുമുന്നിൽ പ്ലക്കാർഡുകളുമായി നിരവധിപേരാണ് അണിനിരന്നത്.
പ്രതിഷേധക്കാർ ജാതിവിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. പ്രതിഷേധക്കാരിൽ കുട്ടികളും ഉണ്ടായിരുന്നു. വെല്ലിങ്ടനെ കൂടാതെ ഒാക്ലൻഡിലും പാർമേഴ്സൻ നോർതിലും കൂട്ടായ്മകൾ സംഘടിപ്പിച്ചു. ന്യുസിലാൻഡിലുടനീളം ഇത്തരം പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. നേരത്തെ പൗരത്വ പ്രക്ഷോഭ സമയത്തും ന്യൂസിലൻഡിൽ ഇവരുടെ നേതൃത്വത്തിൽ െഎക്യദാർഢ്യ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് ന്യൂസിലൻഡിലേക്ക് കുടിയേറിയവരും തദ്ദേശീയരും ചേർന്നാണ് കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.