നീവ: ലോകവ്യാപാര സംഘടനക്ക് ആദ്യമായി വനിത മേധാവി. നൈജീരിയൻ സാമ്പത്തിക ശാസ്ത്രജ്ഞയായ ഇൻഗോസി ഒകോഞ്ചോ ഇവേലയാണ് പുതിയ ഡബ്ലു.ടി.ഒ മേധാവി. ഡബ്ലു.ടി.ഒ മേധാവിയാകുന്ന ആദ്യ ആഫ്രിക്കൻ വ്യക്തിയുമാണ് 66കാരിയായ ഇൻഗോസി.
ദക്ഷിണ കൊറിയയുടെ പ്രതിനിധി പിന്മാറിയതോടെ വോട്ടെടുപ്പില്ലാതെയാണ് ഇൻഗോസി ഒകോഞ്ചോ ഇവേല ഡബ്ലു.ടി.ഒ തലപ്പത്ത് എത്തിയത്. ലോകബാങ്ക് ചുമതലയിലും നൈജീരിയയുടെ ധനമന്ത്രിയായും 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തികൂടിയാണ് ഇൻഗോസി. 164 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ലോക വ്യാപാര സംഘടന.
മാർച്ച് ഒന്നു മുതലാണ് ഇൻഗോസി സ്ഥാനമേറ്റെടുക്കുക. കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ സാമ്പത്തിക ആരോഗ്യ പ്രത്യാഘാതങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുകയെന്നും ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും ഇൻഗോസി പറഞ്ഞു. 25 വർഷത്തെ പ്രവർത്തന പരിചയമുള്ള ഇൻഗോസി ലോകബാങ്ക് ചുമതലയിലും നൈജീരിയയുടെ ധനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.