ബോറിസ് ജോൺസൻ ഇനി വേണ്ട; മുൻ പ്രധാനമന്ത്രിയുടെ തിരിച്ചു വരവിൽ അതൃപ്തി അറിയിച്ച് എം.പിമാർ

ലണ്ടൻ: പ്രധാന മന്ത്രി ലിസ്ട്രസിന്‍റെ രാജിക്കു പിന്നാലെ 10ടൗൺ സ്ട്രീറ്റിലേക്ക് തിരിച്ചുവരുമെന്ന സൂചന നൽകി മുൻ പ്രധാന മന്ത്രി ബോറിസ് ജോൺസൻ. എന്നാൽ ഇതിനെതിരെ എതിർപ്പറിയിച്ച് രംഗത്തെത്തിയിരുക്കുകയാണ് കൺസർവേറ്റിവ് പാർട്ടിയുടെ പല മുതിർന്ന നേതാക്കളും.

കൺസർവേറ്റിവ് പാർട്ടിയുടെ അവസാനമായിരിക്കും അദ്ദേഹത്തിന്‍റെ മടങ്ങി വരവിലൂടെ സംഭവിക്കുകയെന്ന് പാർട്ടി നേതൃത്വം പറഞ്ഞു. കൺസർവേറ്റീവ് എം.പി റോജർ ഗെയ്ൽ, ബോറിസ് ജോൺസൺ വീണ്ടും യു.കെയുടെ പ്രധാനമന്ത്രിയായാൽ ടോറി വിപ്പ് സ്ഥാനം രാജിവെക്കുമെന്ന് അറിയിച്ചു. എന്നാൽ ചില നേതാക്കൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബോറിസ് ജോൺസനെ പ്രേരിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, ലിസ്ട്രസിന്‍റെ രാജിക്കു ശേഷം ലണ്ടനിലേക്ക് മടങ്ങിയെത്തിയ ബോറിസ് ജോൺസൻ പ്രധാനമന്ത്രി സ്ഥാനത്തേക്കു മത്സരിക്കുന്ന ഇന്ത്യൻ വംശജനായ റിഷി സുനകുമായി രഹസ്യ ചർച്ച നടത്തി.

മത്സരത്തിൽ പങ്കെടുക്കാൻ ആവശ്യമായ 100 എം.പിമാരുടെ പിന്തുണ സ്വകാര്യമായി നേടിയിട്ടുണ്ടെന്നും എന്നാൽ 55 എം.പിമാർ മാത്രമാണ് പരസ്യമായി പിന്തുണച്ചിട്ടുള്ളതെന്നും ബോറിസ് ജോൺസന്റെ ടീം പറഞ്ഞു.

Tags:    
News Summary - No Boris Johnson, please: MPs not keen on former UK PM's political comeback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.