ഇസ്‌ലാമാബാദ്: തെരഞ്ഞെടുപ്പ് നടത്താൻ ഖജനാവിൽ പണമില്ലെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. വാർത്ത വിതരണമന്ത്രി മറിയം ഔറംഗസേബിനൊപ്പം നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് നേരത്തേയാക്കണമെന്ന മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഇംറാനെതിനെ വധശ്രമമുണ്ടായെന്ന ആരോപണം തെറ്റാണ്. മിസ്റ്റർ ഖാന്റെ മൂന്ന് വർഷത്തെ ഭരണകാലത്ത് താൻ ജയിലിലായിരുന്നുവെന്നും തന്റെ പാർട്ടി നേതാവും കള്ളക്കേസുകളിൽ കോടതികളെ നേരിട്ടിട്ടുണ്ട്. ഇംറാൻ ഖാൻ എല്ലാ ദിവസവും പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്. ഈ പ്രതിസന്ധികളിൽ നിന്ന് പാകിസ്താൻ ഉടൻ കരകയറും’ -ഖ്വാജ ആസിഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.