താലിബാനെ അംഗീകരിക്കില്ല, അവരുമായി ചർച്ചയ്​ക്കുമില്ല; നിലപാടറിയിച്ച്​ യൂറോപ്യൻ യൂണിയൻ

ബ്രസൽസ്​: താലിബാനെ അംഗീകരിക്കില്ലെന്നും അവരുമായി ചര്‍ച്ചക്കില്ലെന്നും വ്യക്​തമാക്കി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്​. താലിബാന്‍ കൂടുതല്‍ രാജ്യങ്ങളുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യൂറോപ്യൻ യൂണിയൻ അവരുടെ നിലപാട്​ അറിയിച്ചത്​. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഇ.യുവി​െൻറ തീരുമാനം.

മനുഷ്യാവകാശ വിഷയത്തിൽ ഏറെ അപകടകരമായ മുഖമാണ് താലിബാനുള്ളത്. ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ നടത്തുന്ന ഏതെങ്കിലും വാഗ്ദാനങ്ങളുടെ പേരില്‍ അവരെ വിശ്വസിക്കാനാവില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു. അതേസമയം അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇ.യു അറിയിച്ചിട്ടുണ്ട്​. അഭയാത്ഥികളുടെ പുനരധിവാസത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും യൂറോപ്യന്‍ യൂണിയന്‍ കൂട്ടിച്ചേർത്തു.

Tags:    
News Summary - No Recognition Of Taliban and No Political Talks says European Union

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.