സോൾ: ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ രാജ്യം നേരിടുന്ന കഠിന സഹാചര്യം മറികടക്കാൻ പരിശ്രമിക്കണമെന്ന് ഉദ്യോഗസ്ഥരോട് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ആഹ്വാനം ചെയ്തു.
ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി രൂപവത്കരണത്തിെൻറ 76ാം വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു കിം. നിലവിലുള്ള സാമ്പത്തിക പദ്ധതി പിന്തുടരുന്നില്ലെന്നും അടുത്ത അഞ്ചു വർഷത്തേക്ക് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചതായും കിമ്മിനെ ഉദ്ധരിച്ച് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.