അസാധാരണമായി ഭാരം കുറഞ്ഞ്​ കിം ജോങ്​ ഉൻ; ഹൃദയംതകർന്ന്​ നിലവിളിച്ച്​ ഉത്തരകൊറിയക്കാർ

ഉത്തരകൊറിയയെ സംബന്ധിച്ചുള്ള എന്ത്​ വാർത്തയും ലോകത്തിന്​ കൗതുകമുളവാക്കുന്നതാണ്​. അവരുടെ പ്രസിഡൻറ്​ കിം ജോങ്​ ഉന്നിനെകുറിച്ചുള്ളതാണെങ്കിൽ പ്രത്യേകിച്ചും. നിലവിൽ പ്രചരിക്കുന്ന വാർത്തകളിലൊന്ന്​ കിം ജോങ്​ ഉന്നി​െൻറ ശരീരഭാരം അസാധാരണമാംവിധം അടുത്തകാലത്ത്​ കുറഞ്ഞു എന്നതാണ്​. സാധാരണഗതിയിൽ തടിച്ചുരുണ്ടിരിക്കുന്ന കിമ്മി​െൻറ ഏറ്റവും പുതിയ ചില ചിത്രങ്ങളിൽ അൽപ്പം മെലിഞ്ഞതായി തോന്നുകയും ചെയ്​തതോടെ ലോക മാധ്യമങ്ങളിൽ ഇതേകുറിച്ചുള്ള നിറംപിടിപ്പിച്ച കഥകൾ പ്രചരിക്കുകയാണ്​.


ശരീരഭാരം കുറച്ച​താണോ കുറഞ്ഞതാണോ എന്നതാണ്​ ചർച്ചകളിലെ കേന്ദ്രബിന്ദു. ഇതിനിടെ കൊറിയൻ തലസ്​ഥാനമായ പ്യോങ്​യാങിൽ നിന്നുള്ള അജ്ഞാത​െൻറ വിലാപവും പുറത്തുവന്നിട്ടുണ്ട്​. തങ്ങളുടെ നേതാവി​െൻറ ആരോഗ്യസ്​ഥിതി ഒാർത്ത്​ വിലപിക്കുന്ന ആളുടെ ദൃശ്യങ്ങൾ ഉത്തര കൊറിയൻ ചാനൽ തന്നെയാണ്​ പുറത്തുവിട്ടത്​. രാജ്യത്തി​െൻറ കർശന നിയന്ത്രണത്തിലുള്ള മാധ്യമങ്ങളിൽ വീഡിയോ ദൃശ്യങ്ങൾ കണ്ട ശേഷമാണ്​ പൗര​െൻറ വിലാപം. 37 കാരനായ കിമ്മി​െൻറ ഭാരം കുറയുന്നുവെന്ന് ജൂൺ ആദ്യംമുതൽ പലരും അഭിപ്രായപ്പെട്ടിരുന്നു.


'ബഹുമാനപ്പെട്ട ജനറൽ സെക്രട്ടറി കിം ജോങ് ഉന്നിനെ ഇപ്രകാരം കാണുന്നത് ജനങ്ങളുടെ ഹൃദയത്തെ വളരെയധികം വേദനിപ്പിക്കുന്നതാണ്​'-വെള്ളിയാഴ്​ച സംസ്ഥാന ബ്രോഡ്​കാസ്​റ്റർ കെആർടി സംപ്രേഷണം ചെയ്​ത അഭിമുഖത്തിൽ ഒരാൾ പറഞ്ഞു. 'എല്ലാവരും വളരെയേറെ ദുഖത്തിലാണ്​'-അദ്ദേഹം പറഞ്ഞു. വീഡിയോയിൽ പ്യോങ്‌യാങ് നിവാസികൾ തെരുവിൽ ഒരു വലിയ സ്‌ക്രീൻ കാണുന്നതായും അതിൽ വർക്കേഴ്‌സ് പാർട്ടി ഓഫ് കൊറിയയുടെ പ്ലീനറി യോഗത്തിന് ശേഷം കിമ്മും പാർട്ടി ഉദ്യോഗസ്ഥരും ഒരുമിച്ച്​ നിൽക്കുന്നതും കാണുന്നുണ്ട്​.


ശരീരഭാരം കുറയ്ക്കാൻ കാരണമായ കാര്യങ്ങളെക്കുറിച്ച് വീഡിയോ പ്രക്ഷേപണം ചെയ്​ത ചാനലും ഒരു വിവരവും നൽകിയിട്ടില്ല.ഒരു മാസത്തോളം കിമ്മിനെ പരസ്യമായി കാണാത്തതും അഭ്യൂഹങ്ങൾ ശക്​തമാക്കാൻ കാരണമായിട്ടുണ്ട്​. കഴിഞ്ഞ വർഷം ആദ്യം ഏപ്രിൽ 15 ന് രാജ്യ സ്ഥാപകൻ കിം ഇൽ സങി​െൻറ ജന്മവാർഷികാഘോഷത്തിലും മകനായ കിം ജോങ്​ ഉൻ പ​െങ്കടുത്തിരുന്നില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.