പാരീസോ സിംഗപ്പൂരോ അല്ല, ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരം ഇതാണ്

ലോകത്തിൽ ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരം ഏതായിരിക്കും. പാരീസോ സിംഗപ്പൂരോ ന്യൂയോർക്കോ മറ്റോ ആകുമെന്ന് കരുതിയാൽ തെറ്റി. ഇസ്രായേൽ നഗരമായ ടെൽ-അവിവ് ആണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂനിറ്റ് സർവേ പ്രകാരം ലോകത്തെ ഏറ്റവും ചെലവേറിയ നഗരം.

ലോകത്തിലെ 173 നഗരങ്ങളിലെ ചരക്കുകളുടെയും സേവനങ്ങളുടെയും വില താരതമ്യം ചെയ്താണ് ജീവിതച്ചെലവേറിയ നഗരം കണ്ടെത്തിയത്. യു.എസ് ഡോളറിനെതിരെ ഇസ്രായേൽ കറൻസിയായ ഷെകലിന്‍റെ മൂല്യം ഉയർന്നതും ചരക്കുകൾക്കും ഗതാഗതത്തിനും വിലയേറിയതുമാണ് ടെൽ-അവിവിനെ ചെലവേറിയതാക്കുന്നത്.

പാരിസും സിംഗപ്പൂരുമാണ് രണ്ടാം സ്ഥാനത്തുള്ളത്. സൂറിച്ച്, ഹോങ്കോങ് എന്നിവയാണ് മൂന്നാമത്. ന്യൂയോർക് ആറാം സ്ഥാനത്തും ജനീവ ഏഴാമതുമാണ്. കോപൻഹേഗൻ എട്ട്, ലോസ് ആഞ്ചലസ് ഒമ്പത്, ഒസാക്ക 10 എന്നിങ്ങനെയാണ് ചെലവേറിയ മറ്റ് നഗരങ്ങൾ.

കഴിഞ്ഞ വർഷത്തെ സർവേയിൽ പാരീസ്, ഹോങ്കോങ്, സൂറിച്ച് എന്നിവയായിരുന്നു ഒന്നാം സ്ഥാനത്ത്. 

Tags:    
News Summary - Not Paris Or Singapore, This Is Now World's Most Expensive City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.