ഇസ്‍ലാമാബാദ്: വിരമിച്ച സൈനിക മേധാവിതന്നെ പ്ലേ ബോയ് എന്ന് പരിഹസിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. അധികാരത്തിൽ നിന്ന് പുറത്താകുന്നതിന് തൊട്ടുമുമ്പ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇംറാനെ ഖമർ ജാവേദ് ബജ്‍വ പ്ലേ ബോയ് എന്ന് വിളിച്ചത്. 2002 ഏപ്രിലിൽ ആയിരുന്നു ആ കൂടിക്കാഴ്ച. കൂടിക്കാഴ്ചക്കിടെ എന്റെ ചില വിഡിയോകളും ഓഡിയോകളും അദ്ദേഹത്തിന്റെ കൈവശമുണ്ടെന്ന് പറയുകയുണ്ടായി. ഞാനൊരു പ്ലേ ബോയ് ആണെന്നും ഓർമപ്പെടുത്തി.
അതെ മുമ്പ് ഞാനൊരു പ്ലേ ബോയ് ആണെന്നു തന്നെയാണ് അദ്ദേഹത്തോട് പറഞ്ഞത്. ഒരു മാലാഖയാണെന്ന് ഞാനൊരിക്കലും അവകാശപ്പെട്ടിട്ടില്ല. ബജ്‍വയുടെത് ഇരട്ടത്താപ്പായിരുന്നുവെന്ന് ഞാൻ മനസിലാക്കി. ശഹബാസ് ശരീഫിനെ പ്രധാനമന്ത്രിയാക്കുകയായിരുന്നു ലക്ഷ്യം. ബജ്‍വ പിന്നിൽ നിന്ന് കുത്തുകയായിരുന്നു. തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ബജ്‍വ കെട്ടിപ്പടുത്ത സൈനിക രീതി ഇപ്പോഴും തുടരുകയാണ്-ഇംറാൻ ഖാൻ ആരോപിച്ചു.
ഇംറാൻ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ബജ്‍വയുടെ കാലാവധി നീട്ടിയത്. അതിൽ പശ്ചാത്തപിക്കുന്നതായി പിന്നീട് ഇംറാൻ വ്യക്തമാക്കിയിരുന്നു. താൻ ചെയ്ത ഏറ്റവും വലിയ അബദ്ധമായിരുന്നു ബജ്‍വയുടെ കാലാവധി നീട്ടൽ. അതിനു ശേഷം തന്റെ സർക്കാരിനെതിരെ ഗൂഢാലോചന നടത്തി ബജ്‍വ തനി നിറം കാണിച്ചുവെന്നും ഇംറാൻ ഖാൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.