ഒ​മാ​ന്‍റെ​യും ചൈ​ന​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച

ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താൻ ഒമാനും ചൈനയും

മസ്കത്ത്: ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഒമാന്റെയും ചൈനയുടെയും ഉദ്യോഗസ്ഥർ ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തി. സമ്മേളനത്തിൽ ഒമാൻ പക്ഷത്തെ നയതന്ത്ര കാര്യ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തിയും ചൈനീസ് പ്രതിനിധികളെ മിഡിലീസ്റ്റിലെ ചൈനീസ് സർക്കാറിന്റെ പ്രത്യേക ദൂതൻ ഷായ് ജുനുമാണ് നയിച്ചത്.

ഉഭയകക്ഷി സഹകരണവും അത് മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരുപക്ഷവും അവലോകനം ചെയ്തു.പരസ്‌പര താൽപര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ ചർച്ചയും നടത്തി. സൗദി അറേബ്യയിൽ അടുത്ത മാസം നടക്കാനിരിക്കുന്ന അറബ്-ചൈനീസ് ഉച്ചകോടിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കൈമാറി.വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, ഒമാനിലെ ചൈനയുടെ അംബാസഡർ, ചൈനീസ് പ്രതിനിധി സംഘം എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Oman and China to enhance bilateral cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.