വാക്സിൻ സ്വീകരിച്ചവരിലെ ഒമിക്രോൺ ബാധക്ക് ബൂസ്റ്റർ ഡോസിനേക്കാൾ പ്രതിരോധ ശേഷിയെന്ന് പഠനം


വാഷിങ്ടൺOmicron Infection Turbo-Charges Immunity In Vaccinated: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച ശേഷം ഒമിക്രോൺ ബാധിച്ചവർക്ക് കൊറോണ വൈറസിന്റെ നിരവധി വകഭേദങ്ങൾക്കെതിരായ പ്രതിരോധ ശേഷി കിട്ടുന്നുണ്ടെന്ന് പഠനം. വാക്സിനെടുത്ത ശേഷം രോഗബധയുണ്ടായവർക്ക് ബൂസ്റ്റർ ഡോസ് എടുക്കുന്നതിനേക്കാൾ കൂടിയ പ്രതിരോധ ശേഷി ലഭ്യമായിട്ടുണ്ടെന്ന് പഠനങ്ങൾ ​തെളിയിക്കുന്നു.

കോവിഡ് വാക്സിൻ നിർമാതാക്കളായ ബയോൺടെകും വാഷിങ്ടൺ യൂണിവേഴ്സിറ്റിയും ചേർന്നാണ് പഠനം നിർവ്വഹിച്ചത്. വാക്സിൻ സ്വീകരിച്ച ശേഷം ഒമിക്രോൺ ബാധിച്ചവർക്ക് മറ്റ് വകഭേദങ്ങളിൽ നിന്ന് ഉടനടി ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പു നൽകുന്നുണ്ട് പുതിയ കണ്ടുപിടിത്തം. കൂടുതൽ കേസുകളിൽ നിന്നുള്ള തെളിവുകൾ കണ്ടെത്തി ഇത് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഗവേഷകർ പറയുന്നു.

വ്യാപകമായ രോഗബാധ മറ്റൊരു ഡോസ് വാക്സിൻ സ്വീകരിക്കുന്നതുപോലെ തന്നെയാണെന്ന് പെൻസിൽവാനിയ യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇമ്മ്യൂനോളജി ഡയറക്ടർ ജോൺ വെരി പറഞ്ഞു. അതേസമയം, പുതിയ പഠനം വന്നു എന്നതുകൊണ്ട് ജനങ്ങൾ രോഗബാധയുണ്ടാക്കാൻ ശ്രമിക്കരുതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ചൈനയിൽ ഒമിക്രോൺ വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുതിയ പഠനം ഇറങ്ങിയിരിക്കുന്നത്. ഒമിക്രോൺ പെട്ടെന്ന് വ്യാപിക്കുന്നതായതിനാലും ലോക രാജ്യങ്ങൾ നിയന്ത്രണങ്ങൾ ചുരുക്കിയതിനാലും രോഗവ്യാപനം വേഗത്തിലാകും. അത് വൈറസിന്റെ കൂടുതൽ വകഭേദങ്ങൾക്കുള്ള സാധ്യത സൃഷ്ടിച്ചിരിക്കുകയാണെന്നും വിദഗ്ധർ ഓർമിപ്പിക്കുന്നു.

രോഗം വന്ന ശേഷം രണ്ട്, മൂന്ന് ഡോസ് വാക്സിൻ എടുത്തവർ, വാക്സിൻ എടുത്ത ശേഷം ഡെൽറ്റ, ഒമിക്രോൺ ബാധിച്ചവർ, ബൂസ്റ്റർ ഡോസ് അടക്കം എടുത്ത രോഗം ബാധിക്കാത്തവർ, ഇതുവരെ വാക്സിൻ എടുക്കാതെ ഒമിക്രോൺ മാത്രം ബാധിച്ചവർ എന്നിവരിൽ നിന്നുള്ള രക്ത സാമ്പിളുകൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 

Tags:    
News Summary - Omicron Infection Turbo-Charges Immunity In Vaccinated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.