ന്യൂയോർക്: കോവിഡിന്റെ ഒമിക്രോൺ വകഭേദം തീവ്രതയോടെ ലോകത്ത് ഇപ്പോഴും പടരുന്നതായി ലോകാരോഗ്യ സംഘടന. ചൈനയിൽ കോവിഡ് വീണ്ടും പിടിമുറക്കിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് പകർച്ചവ്യാധി വിദഗ്ധ കൂടിയായ ലോകാരോഗ്യ സംഘടന ടെക്നിക്കൽ മേധാവി മരിയ വാൻ ഖേർഖോവ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ആഴ്ചകളായി ഒമിക്രോണിന്റെ നിരക്ക് കുറഞ്ഞുവന്നിരുന്നു. അതിനുശേഷം വീണ്ടും തീവ്രതയോടെ പടരുകയാണ്. പരിശോധന നിരക്കും ഇപ്പോൾ താരതമ്യേന കുറവാണ്. വാക്സിനേഷൻ നിരക്ക് കൂടുതലുള്ള മേഖലകളിൽ പോലും നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നരോടെ കോവിഡ് വീണ്ടും പിടിമുറുക്കും. വാക്സിനേഷൻകൊണ്ട് പകർച്ചവ്യാധി പടരുന്നത് തടയാനാവില്ല. മറിച്ച് കോവിഡ് മൂലമുള്ള മരണനിരക്കും ആരോഗ്യ പ്രശ്നങ്ങളും കുറക്കാനാണ് കഴിയുകയെന്ന് മരിയ വ്യക്തമാക്കി.
ആഗോളതലത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ജനുവരി അവസാനത്തോടെ കോവിഡ് നിരക്ക് ഗണ്യമായി കുറഞ്ഞു. എന്നാൽ, മാർച്ച് രണ്ടാംവാരമായപ്പോഴേക്കും കേസുകളിൽ എട്ടുശതമാനത്തോളം വർധനയുണ്ടായി. ദക്ഷിണ കൊറിയ, വിയറ്റ്നാം, ജർമനി രാജ്യങ്ങളിലാണ് കൂടുതൽ രോഗബാധിതരെന്നും മരിയ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.