മറ്റ് വകഭേദങ്ങളില്ലെങ്കിൽ ഒമിക്രോൺ കോവിഡി​ന്‍റെ അവസാനമാകാം -ആന്‍റണി ഫൗചി

വാഷിങ്ടൺ: ഒമിക്രോൺ വകഭേദം ​കോവിഡ് മഹാമാരിയുടെ അവസാനത്തിലേക്ക് നയിച്ചേക്കാമെന്ന ശുഭസൂചനയുമായി യു.എസ് പകർച്ചവ്യാധി നിയന്ത്രണവിദഗ്ധൻ ആന്‍റണി ഫൗചി. എന്നാൽ, പ്രതിരോധസംവിധാനത്തെ മറികടക്കാൻ ശേഷിയുള്ള പുതിയ വകഭേദം വരാതിരുന്നാലേ ഇതു സാധ്യമാവുകയുള്ളൂ​വെന്നും ലോകസാമ്പത്തിക ഫോറത്തി​ന്‍റെ പരിപാടിയിൽ ഫൗചി വ്യക്തമാക്കി. ഒമിക്രോണി​ന്‍റെ അതിവ്യാപനം മഹാമാരിയെ അവസാനഘട്ടത്തിലെത്തിക്കുമെന്നാണ് അദ്ദേഹത്തി​​ന്‍റെ നിരീക്ഷണം.

ഒമിക്രോൺ ഡെൽറ്റയെപ്പോലെ മാരകമല്ലെങ്കിലും വ്യാപനം വർധിക്കുന്നത് അതി​ന്‍റെ ശക്തിയെ ആണ് സൂചിപ്പിക്കുന്നത്. ഒമിക്രോൺ ബാധിക്കുന്നതിലൂടെ ജനങ്ങൾക്കു രോഗപ്രതിരോധ ശേഷി ലഭിക്കുമോ എന്നുള്ളതാണു പ്രസക്തമായ ചോദ്യം. എന്നാൽ, പുതിയ വകഭേദങ്ങൾക്കു സംഭവിക്കുന്ന മാറ്റങ്ങൾക്ക്​ അനുസരിച്ച് ഓരോ ശരീരവും എങ്ങനെ പ്രതികരിക്കുന്നു എന്നതനുസരിച്ചിരിക്കും അതിന്റെ ഉത്തരമെന്നും ഫൗചി പറഞ്ഞു.

Tags:    
News Summary - Omicron might mark the end of Covid-19's pandemic phase -Dr. Anthony Fauci

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.