ഒമിക്രോൺ ഭീതിയിൽ നിന്നും കരകയറി ദക്ഷിണാഫ്രിക്ക; നാലാം തരംഗത്തിന്‍റെ തീവ്രത കുറയുകയാണെന്ന്​ സർക്കാർ

ജോഹന്നാസ്​ബർഗ്​: കോവിഡിന്‍റെ ഒമിക്രോൺ വകഭേദം സൃഷ്ടിക്കുന്ന ഭീതിയിൽ നിന്നും കരകയറി ദക്ഷിണാഫ്രിക്ക. കോവിഡിന്‍റെ നാലാം തരംഗത്തിന്‍റെ തീവ്രത കുറയുകയാണെന്ന്​ ദക്ഷിണാഫ്രിക്കൻ സർക്കാർ അറിയിച്ചു. ഒമിക്രോൺ ബാധിച്ച്​ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം താരതമ്യേന കുറവാണെന്നും അധികൃതർ വ്യക്​തമാക്കി.

കോവിഡിന്‍റെ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ കോവിഡ്​ സുനാമിക്ക്​ കാരണമാകുമെന്ന്​ ലോകാരോഗ്യസംഘടന മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ദക്ഷിണാഫ്രിക്കൻ സർക്കാറിന്‍റെ അറിയിപ്പ്​.ദക്ഷിണാഫ്രിക്ക കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവന പ്രകാരം ​കോവിഡ്​ ബാധിച്ച്​ ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം എല്ലാ പ്രവിശ്യകളിലും കുറയുകയാണ്​. ​ഡിസംബർ 25ന്​ അവസാനിച്ച ആഴ്ചയിൽ ദക്ഷിണാഫ്രിക്കയിലെ കോവിഡ്​ രോഗികളുടെ എണ്ണം 89,781 ആയിരുന്നു. ഒരാഴ്ച മുമ്പ്​ രോഗികളുടെ എണ്ണം 127,753 ആണ്​.

രോഗികളുടെ എണ്ണം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ദക്ഷിണാഫ്രിക്ക ഇളവ്​ വരുത്തിയിട്ടുണ്ട്​. രാത്രി കർഫ്യു ഉൾപ്പടെയുള്ള നിയന്ത്രണങ്ങളിലാണ്​ ഇളവ്​. ജനങ്ങൾ വാക്സിൻ സ്വീകരിക്കുകയും മാസ്ക്​ ധരിക്കുകയും ചെയ്യണമെന്ന്​ അധികൃതർ അഭ്യർഥിച്ചു.  

Tags:    
News Summary - Omicron wave may have peaked, South Africa says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.