ഒരു വയസുകാരനെ കാറിലിരുത്തി പിതാവ് ​ജോലിക്ക് പോയി; ചൂട് സഹിക്കാനാകാതെ കുഞ്ഞ് മരിച്ചു

ന്യൂയോർക്: യു.എസിലെ നോർത് കരോലൈനയിൽ കാറിൽ ഒരു വയസുകാര​നെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു വയസുള്ള കുഞ്ഞിനെ കാറിലിരുത്തി പിതാവ് ജോലിക്കു പോയതായിരുന്നു. ചൂട് സഹിക്കാനാകാതെയാണ് കുഞ്ഞ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. എത്ര സമയം കുഞ്ഞ് കാറിൽ കഴിഞ്ഞുവെന്നത് പൊലീസിന് വ്യക്തമായിട്ടില്ല.

മെബേനിലെ നിർമാണ ഫാക്ടറിയിലാണ് കുഞ്ഞിന്റെ പിതാവിന് ജോലി. ഫാക്ടറിക്കു സമീപം ഒരാൾ ഹൃദയാഘാതം മൂലം മരിച്ചുവെന്ന റിപ്പോർട്ടനുസരിച്ചാണ് പൊലീസ് പരിശോധനക്ക് എത്തിയത്. കുഞ്ഞിന്റെയും പിതാവിന്റെയും പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവത്തിൽ ആരുടെ പേരിലും കേസെടുത്തിട്ടില്ല. പുറത്ത് 86 ഡിഗ്രി ആണ് താപനിലയെങ്കിൽ നിർത്തിയിട്ട കാറിൽ അത് 130 ഡിഗ്രി ആയിരിക്കും. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികൾക്ക് ചൂട് സഹിക്കാനുള്ള കഴിവ് വളരെ കുറവാണ്. യു.എസിൽ ഇതേ പോലെ കാറിൽ ചൂട് സഹിക്കാനാകാതെ എല്ലാ വർഷവും 38 കുട്ടികൾ മരിക്കുന്നുണ്ടെന്നാണ് കണക്ക്. രക്ഷിതാക്കൾ കുട്ടികളെ കാറിൽ പൂട്ടിയിട്ട് ജോലിക്കു പോവുന്നതു മൂലമാണ് ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കുന്നത്.  

Tags:    
News Summary - One-year-old child left in hot car by father dies in North Carolina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.