കാന്തഹാറിൽ നിന്ന്​ 22,000 കുടുംബങ്ങൾ പലായനം ചെയ്​തു

കാബൂൾ: ഒരുകാലത്ത്​ താലിബാ​െൻറ കോട്ടയായിരുന്ന അഫ്​ഗാനിലെ കാന്തഹാറിൽ നിന്ന്​ 22,000 കുടംബങ്ങൾ പലായനം ചെയ്​തതായി റിപ്പോർട്ട്​. യു.എസ്​ സൈനിക പിൻമാറ്റം ആസന്നമായിരിക്കെ, അഫ്​ഗാനിൽ താലിബാൻ പിടിമുറുക്കുന്നതിനിടെയാണ്​ ആളുകളുടെ പലായനം. സുരക്ഷ സേനയെ പരാജയപ്പെടുത്തി രാജ്യത്തി​െൻറ മുക്കാൽഭാഗവും പിടിച്ചെടുത്തെന്നാണ്​ താലിബാ​െൻറ അവകാശവാദം.

സംഘർഷ ഭരിതമായ മേഖലകളിൽ നിന്ന്​ സുരക്ഷിത താവളങ്ങൾ തേടിയാണ്​ ആളുകളുടെ പലായനം. ഞായറാഴ്​ചയും കാന്തഹാറിലെ ഉൾമേഖലകളിൽ സൈന്യവും താലിബാനും പോരാട്ടം തുടരുകയാണ്​. 

Tags:    
News Summary - Over 22,000 Afghan Families Flee From Kandahar, Once A Bastion Of Taliban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.