പാരിസ്: ആയിരക്കണക്കിന് ബാലപീഡകർ 1950 മുതൽ ഫ്രഞ്ച് കത്തോലിക്ക ചർച്ചുകളിൽ സേവനമനുഷ്ഠിക്കുന്നതായി വെളിപ്പെടുത്തൽ. സ്വതന്ത്ര അന്വേഷണ കമീഷൻ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഫ്രഞ്ച് ചർച്ചുകളിൽ ചുരുങ്ങിയത് 2900 നും 3200നുമിടയിൽ ബാലപീഡകരായ വൈദികരും മറ്റും ജോലിെചയ്യുന്നുണ്ടെന്നാണ് കണ്ടെത്തിയതെന്ന് കമീഷൻ അംഗം ജീൻ മാർക് സോവ് വെളിപ്പെടുത്തി.
കോടതി ഉത്തരവുകൾ, പൊലീസ് രേഖകൾ എന്നിവ പരിശോധിച്ചും സാക്ഷികളെ കണ്ടുസംസാരിച്ചും രണ്ടരവർഷം നടത്തിയ പഠനങ്ങൾക്കൊടുവിലാണ് 2500 പേജുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിടുന്നത്.
ബാലപീഡകരെകുറിച്ച് അന്വേഷണം വേണമെന്ന വ്യാപക ആവശ്യെത്ത തുടർന്ന് 2018ലാണ് ഫ്രഞ്ച് കത്തോലിക്ക ചർച്ച് സ്വതന്ത്ര അന്വേഷണ കമീഷനെ നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.