പാകിസ്താനിൽ മതനിന്ദ കേസിൽ അറസ്റ്റ് ചെയ്ത യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു

ലാഹോർ: കിഴക്കൻ പാകിസ്താനിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി. മതനിന്ദ കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. മതനിന്ദയാരോപിച്ച് ആൾക്കൂട്ടം നിയമം കൈയിലെടുക്കുന്ന ഏറ്റവും പുതിയ സംഭവമാണിത്. 2021ൽ​ പാകിസ്താനിൽ ശ്രീലങ്കൻ പൗരനും ഫാക്ടറി മാനേജറുമായിരുന്ന യുവാവിനെ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവം വൻ വിവാദമായിരുന്നു.

ശനിയാഴ്ചയാണ് ഖുർആൻ നിന്ദിച്ചുവെന്നാരോപിച്ച് മുഹമ്മദ് വാരിസ് എന്ന യുവാവിനെ ആൾക്കൂട്ടം മർദിച്ചത്. അതിനു ശേഷമാണ് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിയ ആൾക്കൂട്ടം യുവാവിനെ അടിച്ചു കൊല്ലുകയായിരുന്നു. മൃതദേഹം കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു.

പൊലീസ് ആൾക്കൂട്ടത്തെ തടയാൻ ശ്രമിച്ചില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Tags:    
News Summary - Pak man accused of blasphemy fragged out of Jail killed by mob

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.