പാകിസ്താനിൽ പഞ്ചസാര കയറ്റുമതിക്ക് സമ്പൂർണ നിരോധനം

ഇസ്ലാമബാദ്: ഭക്ഷ്യക്ഷാമം നേരിടുന്ന പാകിസ്താനിൽ പഞ്ചസാര കയറ്റുമതിക്ക് സമ്പൂർണ നിരോധനം. പ്രാദേശിക ക്ഷാമം ഒഴിവാക്കാനും നിരക്ക് നിലനിർത്തുന്നതിനുമായാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിങ്കളാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. ഉത്തരവ് കർശനമായി ഉദ്യോഗസ്ഥർ നടപ്പാക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പൂഴ്ത്തിവെപ്പുകാർക്കെതിരെ നിയമ നടപടി സ്വീകരിക്കും. റമദാൻ പ്രമാണിച്ച് ഭക്ഷ്യ വസ്തുക്കൾക്ക് വില കുറക്കണമെന്ന സർക്കാർ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ യൂട്ടിലിറ്റി സ്റ്റോറുകളിൽ ക്ഷാമം വർധിച്ചെന്ന് ഉപഭോക്താക്കൾക്ക് പരാതിയുണ്ടായിരുന്നു. ഇക്കാര്യം കൂടി കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയത്.

ബലൂചിസ്താൻ, ഖൈബർ, സിന്ധ് തുടങ്ങിയ പാക് പ്രവശ്യകളിൽ വലിയ ഭക്ഷ്യ പ്രതിസന്ധിയുണ്ടെന്നാണ് റിപോർട്. ഇവയ്ക്ക് പുറമെ ജലക്ഷാമവും രാജ്യം നേരിടുന്നുണ്ട്. 

Tags:    
News Summary - Pak PM Sharif imposes 'complete ban' on sugar export

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.