നൃത്തവും മോഡലിങ്ങും കരിയറായി തെരഞ്ഞെടുത്തു; പാകിസ്താനിൽ യുവതിയെ സഹോദരൻ വെടിവെച്ചു കൊന്നു

ലാഹോർ: നൃത്തവും മോഡലിങ്ങും കരിയറായി തെരഞ്ഞെടുത്ത യുവതിയെ സഹോദരൻ വെടിവെച്ചു കൊന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ദുരഭിമാന കൊല നടന്നത്.

റെണാല ഖുർദ് ഒകാറ സ്വദേശിനി സിദ്രയാണ് (21) മരിച്ചത്. കുടുംബത്തിന്‍റെ എതിർപ്പ് മറികടന്ന് യുവതി പ്രാദേശിക വസ്ത്ര ബ്രാൻഡിനായി മോഡലിങ് ചെയ്യുകയും ഫൈസലാബാദ് നഗരത്തിലെ തിയറ്ററിൽ നൃത്തം ചെയ്യുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

കുടുംബ പാരമ്പര്യത്തിന് എതിരാണെന്ന് പറഞ്ഞ് യുവതിയെ പിന്തിരിപ്പിക്കാൻ ബന്ധുക്കൾ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നൃത്തവും മോഡലിങ്ങും തുടരാനായിരുന്നു യുവതിയുടെ തീരുമാനം. കഴിഞ്ഞദിവസം പെരുന്നാളിന് വീട്ടിലെത്തിയ യുവതിയുമായി രക്ഷിതാക്കളും സഹോദരൻ ഹംസയും വാക്കുതർക്കമായി.

പിന്നാലെ സഹോദരൻ യുവതിക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സഹോദരനെ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ഫൈസലാബാദിൽ നർത്തകിയായ 19 കാരിയെ മുൻ ഭർത്താവ് വെടിവെച്ചു കൊന്നിരുന്നു.

Tags:    
News Summary - Pak Woman Shot Dead By Brother For Choosing Dancing, Modelling As Career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.