ടിക്​ടോക് പാകിസ്താനിൽ​ നിരോധിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിൽ​ ചൈനീസ്​ ആപ്പായ ടിക്​ടോക് നിരോധിച്ചു. സദാചാരവിരുദ്ധവും അസഭ്യവുമായ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്ന സാഹചര്യത്തിലാണ് ടിക്​ടോക് നിരോധിച്ചത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പാകിസ്താൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റിയാണ് വിലക്ക് ഏർപ്പെടുത്തിയത്.

ടിക്​ടോക്കിൽ സമാനരീതിയിലുള്ള ഉള്ളടക്കമാണ് നിരന്തരം പോസ്റ്റ് ചെയ്യുന്നത്. നിർദേശങ്ങൾ പൂർണമായി പാലിക്കുന്നതിൽ ടിക്​ടോക് പരാജയപ്പെട്ടു. അതിനാലാണ് രാജ്യത്ത് ആപ്ലിക്കേഷൻ തടയുന്നതിനുള്ള നിർദേശങ്ങൾ നൽകിയത്.

നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുന്നതിന് ടിക് ടോക് ഏർപ്പെടുത്തുന്ന സംവിധാനം തൃപ്തികരമാണോ എന്ന് പരിശോധിക്കും. അതിന്‍റെ അടിസ്ഥാനത്തിൽ നിരോധന തീരുമാനം പിൻവലിക്കണമോ എന്ന് അവലോകനം ചെയ്യുമെന്നും അതോറിറ്റി വാർത്താകുറിപ്പിൽ വ്യക്തമാക്കി.

ഉള്ളടക്കം സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ ടിക്ടോകിന് നിരോധനം സംബന്ധിച്ച അന്തിമ മുന്നറിയിപ്പ് പാകിസ്താൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റി നൽകിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.