പാക് പഞ്ചാബിൽ ആദ്യമായി സിഖ് മന്ത്രി

ലാഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ആദ്യമായി സിഖ് വംശജൻ മന്ത്രിയായി. നരോവൽ മണ്ഡലത്തിൽനിന്ന് ജയിച്ച സർദാർ രമേശ് സിങ് അറോറ (48) ആണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മകൾ മർയം നവാസാണ് പഞ്ചാബ് മുഖ്യമന്ത്രി. പ്രവിശ്യയുടെ ചരിത്രത്തിലെ ആദ്യ വനിത മുഖ്യമന്ത്രിയാണിവർ. രാജ്യത്തെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും അവകാശങ്ങൾക്കും ക്ഷേമത്തിനുമായി പ്രവർത്തിക്കുമെന്ന് രമേശ് സിങ് അറോറ പ്രതികരിച്ചു.

Tags:    
News Summary - Pakistan gets first Sikh minister in Punjab province

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.