ഇസ്ലാമാബാദ്: ക്വറ്റയിൽ പ്രമുഖ അഭിഭാഷകൻ അബ്ദുറസാഖ് ഷാർ കൊല്ലപ്പെട്ട കേസിൽ ആഗസ്റ്റ് ഒമ്പതുവരെ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ അറസ്റ്റ് ചെയ്യരുതെന്ന് പാകിസ്താൻ സുപ്രീംകോടതി. കേസിൽ തിങ്കളാഴ്ച ഇംറാൻ കോടതിയിൽ ഹാജരായി. കഴിഞ്ഞ ജൂൺ ആറിനാണ് അബ്ദുറസാഖ് ഷാറിനെ അജ്ഞാതർ കൊലപ്പെടുത്തിയത്.
ഇംറാനെതിരെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് ബലൂചിസ്താൻ ഹൈകോടതിയിൽ ഹരജി നൽകിയ ഇദ്ദേഹം കോടതിയിലേക്ക് പോകുംവഴിയാണ് കൊല്ലപ്പെടുന്നത്. മകന്റെ പരാതിയിൽ പിറ്റേ ദിവസമാണ് ഇംറാനെ പ്രതിചേർത്തത്. അതിനിടെ, ഇംറാന്റെ സഹോദരിമാരെയും ബന്ധുവിനെയും കുറ്റക്കാരെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള കേസിന്റെ നടപടികൾ ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതിയിൽ ആരംഭിച്ചു.
മേയ് ഒമ്പതിന് ഇംറാൻ ഖാനെ അറസ്റ്റിനെ തുടർന്ന് പ്രവർത്തകർ നിക കമാൻഡറുടെ വസതി ആക്രമിച്ച കേസിലാണ് ഇംറാന്റെ സഹോദരിമാരായ അലീമ ഖാൻ, ഡോ. ഉസ്മ, ബന്ധു ഹസൻ നിയാസി എന്നിവരെ പ്രതിചേർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.