പണം വേണം; കറാച്ചി തുറമുഖം യു.എ.ഇക്ക് കൈമാറാനൊരുങ്ങി പാകിസ്താൻ

ഇസ്‍ലാമാബാദ്: പണമില്ലാതെ വിഷമിക്കുന്ന പാകിസ്താൻ ഫണ്ട് സമാഹരണത്തിനായി കറാച്ചി തുറമുഖം യു.എ.ഇക്ക് കൈമാറാൻ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച നടപടികൾ വേഗത്തിലാക്കുന്നതിന് പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) യിൽനിന്നുള്ള വായ്പ അനിശ്ചിതമായി വൈകുന്ന സാഹചര്യത്തിലാണ് അടിയന്തര ഫണ്ട് സ്വരൂപിക്കുന്നതിനായി തുറമുഖം കൈമാറുന്നത്.

കഴിഞ്ഞ ദിവസം ധനമന്ത്രി ഇഷാഖ് ധാറിന്റെ അധ്യക്ഷതയിൽ ചേർന്ന അന്തർ-സർക്കാർ വാണിജ്യ ഇടപാടുകൾക്കുള്ള മന്ത്രിസഭ സമിതി യോഗത്തിലാണ് പ്രത്യേക സംഘത്തെ നിയമിച്ചത്. കറാച്ചി പോർട്ട് ട്രസ്റ്റും യു.എ.ഇയും തമ്മിൽ കരാറുണ്ടാക്കുന്നതിനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുകയാണ് സംഘത്തിന്റെ ലക്ഷ്യം. സമുദ്രകാര്യ മന്ത്രി ഫൈസൽ സബ്സ്‍വാരിയാണ് സംഘത്തിന് നേതൃത്വം നൽകുന്നത്.

കഴിഞ്ഞ വർഷമാണ് കറാച്ചി തുറമുഖം ഏറ്റെടുക്കുന്നതിന് യു.എ.ഇ സർക്കാർ താൽപര്യം പ്രകടിപ്പിച്ചത്. ഐ.എം.എഫിൽനിന്നുള്ള 6.5 ബില്യൺ ഡോളറിന്റെ വായ്പ ലഭിക്കാൻ താമസം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കവുമായി രാജ്യം രംഗത്തെത്തിയത്.

Tags:    
News Summary - Pakistan to hand over Karachi port to UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.