കറാച്ചി: പാകിസ്താനിൽ വിവാഹ ആഘോഷങ്ങൾക്കിടെ വരന് സമ്മാനമായി ലഭിച്ചത് എ.കെ 47 തോക്ക്. ആഘോഷങ്ങൾക്കിടെ വേദിയിലെത്തിയ ഭാര്യ മാതാവ് വരന് വിവാഹസമ്മാനമായി തോക്ക് നൽകുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി. വധുവും വരനും ഇരിക്കുന്ന വേദിയിലേക്ക് കടന്നെത്തി വരെൻറ തലയിൽ ചുംബിച്ച ശേഷമാണ് എ.കെ 47 തോക്ക് സമ്മാനമായി നൽകിയത്. തോക്ക് കണ്ടതോടെ ആദ്യം അമ്പരന്ന വരൻ പിന്നീട് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് ചിരിയോടെ അതേറ്റുവാങ്ങി.
30 സെക്കൻറുള്ള വിഡിയോയിൽ മധ്യവയസ്കയായ ഒരു സത്രീ വരന് സമീപമെത്തി എ.കെ 47 സമ്മാനമായി നൽകുന്നത് കാണാം. ഭാവ വ്യത്യാസമില്ലാതെ ഇരിക്കുന്ന വധുവിനെയും ചിരിച്ചുകൊണ്ട് സമ്മാനം വാങ്ങുന്ന വരനെയും കാണാം. വരൻ തോക്ക് ഏറ്റുവാങ്ങുേമ്പാൾ വേദിയിലുള്ളവർ കരഘോഷം മുഴക്കുന്നതും ദൃശ്യത്തിലുണ്ട്.
പാകിസ്താനിൽ നിന്നുള്ള വിഡിയോ എന്ന് പറയുമ്പോഴും കൃത്യമായ സ്ഥലമോ തീയതിയോ വിഡിയോയിൽ ഇല്ല. പാകിസ്താനിൽ നിന്നുള്ള മാധ്യമപ്രവർത്തകനാണ് ഈ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. മണിക്കൂറുകൾക്കകം വിഡിയോ നിരവധിേപർ ട്വിറ്ററിൽ ഷെയർ ചെയ്യുകയും രണ്ടു ലക്ഷത്തോളം ആളുകൾ കാണുകയും ചെയ്തു.
വധുവിെൻറ കുടുംബത്തെ കുറിച്ചും വരെൻറ പുഞ്ചിരിയുടെ വ്യാഖ്യാനവുമെല്ലാം കമൻറുകളായി നിറയുന്നുണ്ട്. എന്നാൽ ഇതല്ല പാകിസ്താെൻറ പാരമ്പാര്യവും സംസ്കാരവുമെന്നും ചിലർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.