ഇസ്‍ലാമാബാദ്: അസ്ഥിര സമ്പദ്‍വ്യവസ്ഥയും രാഷ്ട്രീയ പ്രശ്നങ്ങളും മൂലം പാകിസ്താനിൽനിന്ന് തൊഴിൽതേടി പുറംരാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാസമ്പന്നരുടെ എണ്ണം കുതിക്കുന്നു. 2022ൽ 7,60,000ത്തിലധികം പേർ തൊഴിൽ തേടി മറ്റുരാജ്യങ്ങളിലേക്ക് പോയി. തൊട്ടുമുമ്പുള്ള വർഷങ്ങളിലെ തോതിന്റെ മൂന്നിരട്ടി വരുമിത്. ഡോക്ടർമാർ, എൻജിനീയർമാർ, ഐ.ടി പ്രഫഷനലുകൾ, അക്കൗണ്ടന്റുകൾ തുടങ്ങി ഉന്നത വിദ്യാഭ്യാസം നേടിയ മേഖലകളിൽ നിന്നായി 92,000 പേരാണ് ഈ വർഷം പാകിസ്താൻ വിട്ടത്.
ഇന്ത്യയിൽനിന്നെന്നപോലെ പാകിസ്താനിൽനിന്നും ഗൾഫ് രാജ്യങ്ങളിലേക്കാണ് കുത്തൊഴുക്ക് കൂടുതൽ. ഏറ്റവുമധികം പേർ പോകുന്നത് സൗദിയിലേക്കും യു.എ.ഇയിലേക്കുമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ പാകിസ്താനികൾ ഏറ്റവും കൂടുതൽ എത്തുന്നത് റുമേനിയയിലാണ്.2022ൽ രാജ്യം വിട്ടവരിൽ 92,000 പേർ ബിരുദധാരികളാണ്. 350,000 പേർ പരിശീലനം നേടിയ തൊഴിലാളികളും.
ഇത്രയും തന്നെ അവിദഗ്ധ തൊഴിലാളികളും പുറത്തേക്കു പോയിട്ടുണ്ട്. 7,36,000 പേർ പോയത് ഗൾഫിലേക്കാണ്. പാകിസ്താനിലെ പഞ്ചാബിൽനിന്നാണ് ഏറ്റവുമധികം പേർ പ്രവാസികളാവുന്നത്. ഇവിടെനിന്ന് 4,24,000 പേരാണ് തൊഴിലിനായി പാകിസ്താൻ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.