റാമല്ല: ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് നയിക്കുന്ന ഫതഹ് പാർട്ടിയിൽനിന്ന് മുതിർന്ന നേതാവിനെ പുറത്താക്കി. അന്തരിച്ച ഫലസ്തീൻ നേതാവ് യാസിർ അറഫാത്തിെൻറ അനന്തരവൻ 67കാരനായ നാസർ അൽ കിദ്വയെയാണ് ഫതഹ് പുറത്താക്കിയത്. ഇൗ വർഷം അവസാനമാണ് ഫലസ്തീനിൽ തെരഞ്ഞെടുപ്പ്.
അതിന് മുന്നോടിയായി സ്വയം സ്ഥാനാർഥി പട്ടിക ഉണ്ടാക്കിയതാണ് പുറത്താക്കാൻ കാരണം. 2006ലെ പൊതുതെരഞ്ഞെടുപ്പിൽ ഹമാസ് മിന്നുന്ന വിജയം കരസ്ഥമാക്കിയതിനെ തുടർന്ന് ഫതഹ് പാർട്ടിയിൽ ആഭ്യന്തര കലഹം മൂർച്ഛിച്ചിരുന്നു. അതിെൻറ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.