‘ഫലസ്തീൻ രാഷ്ട്രം’: നിർദേശം തള്ളി ഇസ്രായേൽ പാർലമെന്റ്

ജറൂസലം: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ആശയം തള്ളി ഇസ്രായേൽ പാർലമെന്റ്. ഒമ്പത് വോട്ടുകൾക്കെതിരെ 68 വോട്ടുകൾക്കാണ് ഇസ്രായേൽ പാർലമെന്റായ കെനെസെറ്റ് പ്രമേയം തള്ളിയത്. ഇസ്രായേൽ രാഷ്ട്രത്തിനും പൗരന്മാർക്കും അപകടമാണ് ഫലസ്തീൻ രാഷ്ട്രമെന്ന് പ്രമേയം പറഞ്ഞു. ഇസ്രായേൽ-ഫലസ്തീൻ സംഘർഷം തുടരാനും മേഖലയെ അസ്ഥിരപ്പെടുത്താനും ഇതു കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി.

തീവ്ര വലതുപക്ഷ പാർട്ടികളും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ പാർട്ടിയും ചേർന്നാണ് പ്രമേയം തള്ളിയത്. ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണച്ചിരുന്ന പ്രതിപക്ഷ നേതാവ് യഇർ ലാപിഡിന്റെ മധ്യ ഇടത് പാർട്ടി പ്രമേയം പാസാക്കിയ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി.

അതേസമയം, പ്രമേയം തള്ളിയതിനെതിരെ ഫലസ്തീൻ നാഷനൽ ഇനീഷ്യേറ്റിവ് പാർട്ടിയുടെ സെക്രട്ടറി ജനറൽ മുസ്തഫ ബർഗൂത്തി വിമർശിച്ചു. പ്രമേയം ഫലസ്തീനികൾക്ക് സമാധാനം നിഷേധിക്കുന്നതും ഓസ്ലോ കരാറിന്റെ മരണവുമാണെന്ന് അദ്ദേഹം ‘എക്സി’ൽ അഭിപ്രായപ്പെട്ടു. 

Tags:    
News Summary - 'Palestinian State': Israel's Parliament rejected the proposal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.