ടിക്കറ്റില്ല, കുഞ്ഞിനെ ചെക്ക് ഇൻ കൗണ്ടറിൽ ഉപേക്ഷിച്ച് വിമാനം കയറാൻ ശ്രമിച്ച് ദമ്പതികൾ

കൈക്കുഞ്ഞുമായി വിമാനം കയറാനെത്തിയ ദമ്പതികൾ ചെക്ക് ഇൻ കൗണ്ടറിൽ കുഞ്ഞിനെ ഉപേക്ഷിച്ച് വിമാനം കയറാൻ ശ്രമിച്ചത് വിമാനത്താവളത്തിൽ ആശങ്കക്കിടയാക്കി. ഇസ്രായേലിലെ ടെൽ അവീവിലെ ബെൻ ഗറിയൻ വിമാനത്താവളത്തിൽ റെയാൻ എയർ ഡെസ്കിലാണ് സംഭവം. ബെൽജിയം പാസ്​പോർട്ടുള്ള ദമ്പതികൾ ബ്രസൽസിലേക്കുള്ള യാത്രയിലായിരുന്നു.

രണ്ടുപേർക്കുള്ള ടിക്കറ്റ് മാത്രമായിരുന്നു ദമ്പതികൾ നേരത്തെ ബുക്ക് ചെയ്തിരുന്നത്. വിമാനം കയറാൻ വൈകിയെത്തിയ ദമ്പതികൾ, അപ്പോഴാണ് കുഞ്ഞിനും ടിക്കറ്റ് വേണമെന്ന് അറിയുന്നത്. ടിക്കറ്റ് എടുക്കാതെ കുഞ്ഞിനെയുമായി വിമാനം കയറാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ചെക്ക് ഇൻ കൗണ്ടർ അടക്കാനൊരുങ്ങുകയായിരുന്നു. അതിനാൽ ദമ്പതികൾ കുഞ്ഞിനെ കൗണ്ടറിലെ ബേബി സീറ്റിൽ ഇരുത്തിയ ശേഷം കൗണ്ടറിനുള്ളിലേക്ക് ഓടുകയായിരുന്നു.

അതോടെ വിമാനത്താവളത്തിലെ ചെക്ക് ഇൻ ഏജന്റ് സുരക്ഷാ ജീവനക്കാരെ ബന്ധപ്പെട്ട് വിവരം അറിയിച്ചു. അവരെത്തിയിട്ടും പരിഹരിക്കാനാവാതെ വന്നതോടെ വിഷയം പൊലീസിലേക്ക് കൈമാറുകയായിരുന്നുവെന്ന് റെയാൻ എയർ പ്രസ്താവനയിൽ അറിയിച്ചു.

​തുടർന്ന് പൊലീസ് സ്ഥലത്തെത്തി ദമ്പതികളുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചു. കുഞ്ഞ് നിലവിൽ ദമ്പതികൾക്കൊപ്പമുണ്ടെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ​പൊലീസ് പറഞ്ഞു. 

Tags:    
News Summary - Parents Rushing To Catch Flight Leave Baby At Israel Airport Check-In

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.